---
title: "തലശ്ശേരിയിൽ അസ്ഥികൂടം കണ്ടെത്തി ; സ്ത്രീയുടേതെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ"
english_title: "Skeleton found in Thalassery; suspected to be a woman's, one person in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328453/Skeleton found in Thalassery; suspected to be a woman's, one person in custody"
published_at: "2025-11-29T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a7d8a0e583_tgtgtgt.jpg"
keywords: []
---

# തലശ്ശേരിയിൽ അസ്ഥികൂടം കണ്ടെത്തി ; സ്ത്രീയുടേതെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** തലശ്ശേരി ജൂബിലി റോഡ് കാന്തലോട്ട് പള്ളിക്ക് സമീപം പഴയ കെട്ടിടത്തിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തി. സംഭവം സംബന്ധിച്ച് തമിഴ്‌നാട് സ്വദേശിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തലശ്ശേരി ജൂബിലി റോഡ് കാന്തലോട്ട് പള്ളിക്ക് സമീപം പഴയ കെട്ടിടത്തിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തി. സംഭവം സംബന്ധിച്ച് തമിഴ്‌നാട് സ്വദേശിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ കൊലപ്പെടുത്തിയതാണെന്ന സംശയ ത്തിലാണ് പോലീസ്. സ്ത്രീയുടെ ഭർത്താവാണ് പോലീസ് കസ്റ്റഡിയിലു ള്ളത്. വെള്ളിയാഴ്ച വൈകിട്ടാണ് അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്.

ആറുമാസം മുൻപ് അമ്മയെ കണ്ടതായി സ്ത്രീയുടെ പഴയങ്ങാടിയിൽ താമസിക്കുന്ന മക്കൾ പോലീസിന് മൊഴി നൽകി. ഫൊറൻസിക് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328453/Skeleton found in Thalassery; suspected to be a woman's, one person in custody)